നാളെ ഹര്‍ത്താല്‍

Published on 19 February 2020 2:44 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ഉച്ചവരെ യു.ഡി.എഫ് ഹര്‍ത്താല്‍. മേയര്‍ക്കെതിരെ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. 

കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ സുമാ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷം ഇന്ന് രാവിലെ  പ്രതിഷേധം നടത്തിയിരുന്നു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയാണ് പ്രതിഷേധമുണ്ടായത്. സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. 

സംഘടനാ പ്രവര്‍ത്തനം ഓഫീസ് കോംപൗണ്ടില്‍ അനുവദിക്കില്ലെന്ന ഭരണസമിതിയുടെ ഏകാധിപത്യ നിലപാടിനെതിരെയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന ഡെപ്യൂട്ടി മേയറുടെ നിലപാടിനെതിരെയും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ പ്രതിപക്ഷ സമരം നടക്കുകയായിരുന്നു. ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ ഇന്ന് രാവിലെ വിളിച്ചുചേര്‍ത്തത്. യോഗത്തിനു മുമ്പായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നു. തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. മേയര്‍ക്കു നേരെ കയ്യേറ്റമുണ്ടായതോടെ യോഗം നടത്താനായില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait