കൊറോണ വൈറസ്: മരണം 1700 കടന്നു

പുതുതായി 2,048 പേര്‍ക്ക് രോഗബാധ
Published on 17 February 2020 9:21 pm IST
×

ബെയ്ജിങ്: ചൈനയില്‍ തുടങ്ങി ലോകമെമ്പാടും പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,770 ആയി. ഇന്ന്  മാത്രം മരണമടഞ്ഞത് 105 രോഗികളാണ്. ഇവരില്‍ 100 പേരും വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഹുബെയ് പ്രവിശ്യയിലാണ്. മൂന്നുപേര്‍ ഹെനാനിലും രണ്ടുപേര്‍ ഗ്വാങ്ദോങ്ങിലുമാണ് മരിച്ചത്. ഇതിനിടെ പുതുതായി 2,048 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. 

രോഗബാധ തുടങ്ങിയ ഹുബെയ് പ്രവിശ്യയില്‍ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പൊതുസേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഹുബെയ് ഉള്‍പ്പെടെയുള്ള 18 നഗരങ്ങളിലായി അഞ്ചു കോടിയോളം ആളുകളെയാണ് ചൈനീസ് സര്‍ക്കാര്‍ ജനുവരി 23 മുതല്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കുള്ള അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള വാഹന ഗതാഗതവും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അധികൃതര്‍ ഇടപെട്ട് തടയുന്നുമുണ്ട്. 

പൂര്‍ണമായും രോഗമുക്തി നേടിയ 10,844 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. 7,264 പേര്‍ രോഗബാധയുണ്ടോയെന്ന സംശയ നിഴലിലുമാണ്. രോഗബാധ നിയന്ത്രണ വിധേയമാക്കാന്‍ 12 അംഗ ലോകാരോഗ്യ സംഘടന സംഘം ചൈനീസ് അധികൃതരെ സഹായിക്കുന്നുമുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait