എസ്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം 

Published on 14 February 2020 5:15 pm IST
×

കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് ഇത്തവണ പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 1749 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷില്‍ 2,01,259 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ് (2377), കന്നഡ (1527) വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന മൂല്യനിര്‍ണയം 23-ന് അവസാനിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait