കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറൂസിന് ഇന്ന് തുടക്കം 

Published on 14 February 2020 1:15 pm IST
×

പാപ്പിനിശേരി: ചരിത്ര പ്രസിദ്ധമായ പാപ്പിനിശ്ശേരി കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറൂസ് 14, 15, 16, 17 തീയ്യതികളിലായി നടക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പരിപാടി  ഉദ്ഘാടനം ചെയ്യും. രാത്രി മത പ്രഭാഷണം ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നിര്‍വഹിക്കും. തുടര്‍ന്ന് മജ്‌ലിസുന്നൂര്‍ നടക്കും. 

15-ന് രാത്രി ദഫ് പ്രദര്‍ശനവും ബുര്‍ദ മജ്‌ലിസ് ആസ്വാദനവും നടക്കും. 16-ന് രാത്രി സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും. 17-ന് രാത്രി സമാപന പൊതു സമ്മേളനത്തോടെ ഉറൂസ് പരിപാടികള്‍ക്ക് സമാപനം കുറിക്കും. വളപട്ടണം പുഴയോട് ചേര്‍ന്ന് കാട്ടിലായിട്ടുന്നു മുന്‍പ് മൂന്നുപെറ്റുമ്മ മഖാം ഉണ്ടായിരുന്നത്. അതിനാല്‍ അന്ന് കാട്ടിലെപള്ളി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ പഴയങ്ങാടി റോഡില്‍ പാപ്പിനിശ്ശേരി പാലത്തോട് ചേര്‍ന്ന് മഖാം സ്ഥിതി ചെയ്യുന്നത്. ആഗ്രഹ സാഫല്യത്തിനായി മത-ജാതി ഭേദമന്യേ നിരവധിയാളുകള്‍ ഇവിടെ വന്ന് പോകുന്നു. 

എല്ലാ വര്‍ഷവും ഉറൂസിന് ഭാഗമായി ചക്കര ചോര്‍ ഇവിടെ നിന്നും നല്‍കി വരുന്നു. ഉറൂസിന്റെ ഭാഗമായി നടന്നു വരുന്ന സ്റ്റാളുകളില്‍ കരിമ്പ്, ഹല്‍വ സ്റ്റാളുകള്‍ നിരവധിയാണ്. ഇവകള്‍ കുടുംബ വീടുകളില്‍ വാങ്ങി കൊണ്ടുപോയി കൊടുക്കുക എന്ന പതിവ് വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait