കേരളം പാപ്പരായി: കെ.സി ജോസഫ് എം.എല്‍.എ 

Published on 14 February 2020 12:51 pm IST
×

കണ്ണൂര്‍: കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന് കെ.സി ജോസഫ് എം.എല്‍.എ. കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ട്രഷറിയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാരിന്റെ വീഴ്ച മൂലം പാപ്പരായിരിക്കുകാണ് കേരളം. സര്‍വ്വ മേഖലയിലും ഭരണ സ്തംഭനമാണെന്നും അദ്ദേഹം പറഞ്ഞു. ട്രഷറികള്‍ പണമില്ലാതെ പൂട്ടിയിട്ട അവസ്ഥയിലാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കേണ്ടത് പിണറായിയുടെയും തോമസ് ഐസക്കിന്റെയും ഔദാര്യമല്ലെന്നും കെ.സി ജോസഫ് പറഞ്ഞു. ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, കോര്‍പ്പറേഷന്‍ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക, തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, നിയമാനുസരണം പിരിച്ചെടുത്ത നികുതി തിരിച്ച് നല്‍കണമെന്ന ഉത്തരവ് റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. 

അഡ്വ. ടി.ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, പി.വി പുരുഷോത്തമന്‍, എം.കെ മോഹനന്‍, അഡ്വ. പി. ഇന്ദിര, സി. സീനത്ത് എന്നിവര്‍ സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait