എം.ജി കോളേജില്‍ അക്രമം; മൂന്ന് കെ.എസ്.യു നേതാക്കള്‍ക്ക് പരിക്ക്

Published on 14 February 2020 12:47 pm IST
×

ഇരിട്ടി: എം.ജി കോളേജില്‍ കെ.എസ്.യു നേതാക്കള്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു (20), കോളേജ് യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ വിശ്വാസ് (19), വിദ്യാര്‍ത്ഥി അര്‍ജുന്‍ (19) എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഇരുമ്പുവടിയും പട്ടിക കഷണവുമായി അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് കെ.എസ്.യു ആരോപിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കണമെന്ന് കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ കെ.എസ്.യു പ്രധിഷേധ ദിനമായി ആചരിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait