അപകട കെണിയൊരുക്കി ദേശീയപാതയിലെ കുഴികള്‍ 

Published on 14 February 2020 12:13 pm IST
×

കണ്ണൂര്‍: ദേശീയപാത പൊടിക്കുണ്ട് മുതല്‍ തെക്കിബസാര്‍ വരെയുള്ള ദേശീയപാതയിലെ കുടിവെള്ള പൈപ്പ്‌ലൈന്‍ അറ്റകുറ്റ പണി പ്രവര്‍ത്തി നീളുന്നു. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഭീഷണിയായി നിരത്തില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. 

അഞ്ചിടങ്ങളിലാണ് വലിയ കുഴികള്‍ എടുത്തിരിക്കുന്നത്. ഒരിടത്ത് കേബിളിന്റെ പ്രവര്‍ത്തിക്കായും കുഴിയെടുത്തിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെടുന്നില്ല. അതുകൊണ്ട് തിരക്കേറുന്ന നിരത്തുകളില്‍ തുറന്നുവെച്ച കുഴികള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. അറ്റകുറ്റ പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പൈപ്പ് ലൈന്‍ പ്രവര്‍ത്തിക്കായി കുഴിയെടുത്തവയില്‍ രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. 

റോഡ് അറ്റകുറ്റ പണി ചെയ്ത ശേഷം അടുത്ത ദിവസം തന്നെ പൈപ്പ് ലൈന്‍ പ്രവര്‍ത്തിക്കായി റോഡ് വെട്ടിപ്പൊളിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait