കണ്ണൂരില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം 

Published on 14 February 2020 11:35 am IST
×

കണ്ണൂര്‍: പൗരത്വ സംരക്ഷണ റാലിയോടനുബന്ധിച്ച് ഒരു ലക്ഷംപേര്‍ പങ്കെടുകുന്ന റാലി സെന്റ് മൈക്കിള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് കലക്ടറേറ്റ് മൈതാനിയില്‍ സമാപിക്കുന്നതിനാല്‍ കണ്ണൂര്‍ നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. 

അതിനാല്‍ കാള്‍ടെക്‌സ് ഭാഗത്തു നിന്ന് കണ്ണൂര്‍ ആശുപത്രി റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ ഉച്ചയ്ക്ക് 3.30 മുതല്‍ പുതിയ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് താവക്കര പോലീസ് ക്ലബ് കാള്‍ടെക്‌സ് വഴി പോകണം. നാലുമണിക്ക് ശേഷം അഴീക്കോട് ഭാഗത്തു നിന്ന് കണ്ണൂര്‍ ആശുപത്രി ഭാഗത്തേക്ക് വരുന്ന ബസുകള്‍ എസ്.എന്‍ പാര്‍ക്ക്, ജെ.എസ് പോള്‍ ഭാഗത്ത് യാത്ര അവസാനിപ്പിച്ച് തിരിച്ചു പോകണം. ചെറു വാഹനങ്ങള്‍  പരമാവധി നഗരത്തിന്‍ പ്രവേശിക്കുന്നത് ഒഴിവാക്കുക. കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ പൊടിക്കുണ്ട് നിന്നും തെറ്റി കക്കാട്-പള്ളിപ്രം-മുണ്ടയാട് വഴി പോകുക. തലശ്ശേരി ഭാഗത്തു നിന്നും വരുന്ന വലിയ ലോറികള്‍ കൊടുവള്ളിയില്‍ നിന്നും തെറ്റി അഞ്ചരക്കണ്ടി-ചാലോട്-ശ്രീകണ്ഠാപുരം-തളിപ്പറമ്പ് ഭാഗത്തേക്ക് പോകുക. എല്ലാ വലിയ ലോറികളും രണ്ടുമണി മുതല്‍ ഗതാഗതം നിര്‍ത്തി വെച്ച് രാത്രി എട്ടുമണിക്ക് പുറപ്പെടുക. അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം ചെറു വാഹനങ്ങള്‍നഗരത്തില്‍ രണ്ടുമണിക്കു ശേഷം പ്രവേശിക്കുവാന്‍ ശ്രദ്ധിക്കുക. ഡോക്ടര്‍മാരെ കാണുവാനും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കും വരുന്നവര്‍ രാവിലെ തന്നെ നഗരത്തിലെത്തി ഉച്ചയ്ക്ക് മുമ്പ് പോകുവാന്‍ ശ്രമിക്കുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait