കണ്ണൂര്‍ മണ്ഡലത്തിലെ ഏഴു റോഡുകളുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചു

Published on 13 February 2020 5:54 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 58 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മുണ്ടേരി പഞ്ചായത്തിലെ കൊട്ടാണിച്ചേരി-കുയ്യാല്‍ അമ്പലം റോഡ്, ഏച്ചൂര്‍ കോളനി-കൊല്ലഞ്ചിറ റോഡ്, ഹാജി മൊട്ട-അയ്യപ്പന്‍ മല-മാച്ചേരിപ്പള്ളി റോഡ് എന്നിവയ്ക്ക് പത്ത് ലക്ഷം രൂപ വീതവും, തലമുണ്ട-കളത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാഞ്ഞിരോട് വയല്‍ റോഡിന് ആറ് ലക്ഷവും, കണ്ണൂര്‍ കോര്‍പ്പറേഷനിലെ കിഴക്കെക്കര ആറ്റടപ്പ റോഡിന് 10 ലക്ഷവും, കോട്ടയ്ക്ക് താഴെ എം.പി മുസ്തഫ റോഡ്, കടാങ്കോട്-കുണ്ടില്‍ ചിറ റോഡുകള്‍ക്ക് ആറ് ലക്ഷം വീതവുമാണ് അനുവദിച്ചത്. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait