കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭ സമരം ഫെബ്രുവരി 18-ന് 

Published on 13 February 2020 5:44 pm IST
×

കണ്ണൂര്‍: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ദേശവ്യാപകമായി ഇടതുപക്ഷ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 18-ന് നടത്തുന്ന പ്രക്ഷോഭ സമരം വിജയിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 

പൊതുമേഖല സ്ഥാപനങ്ങളുടെ വമ്പിച്ച തോതിലുള്ള സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലാളികള്‍ക്ക് മിനിമം കൂലി 21000 രൂപ അനുവദിക്കുക, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുക, കര്‍ഷകരുടെ കടങ്ങള്‍ ഒറ്റത്തവണയായി എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ജില്ലയ്ക്കകത്ത് 11 അസംബ്ലി മണ്ഡലത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ അഡ്വ. പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി സഹദേവന്‍, എം.വി ജയരാജന്‍, കെ.പി മോഹനന്‍, കെ.സി ജേക്കബ്, എ.ജെ ജോസഫ്, സി. രവീന്ദ്രന്‍, ഇ.പി.ആര്‍ വേശാല, കെ.കെ ജയപ്രകാശ്, ജോസ് ചെമ്പേരി, താജൂദ്ദീന്‍ മട്ടന്നൂര്‍, മുഹമ്മദ് പാറക്കാട്ട്, സിറാജ് തയ്യില്‍, സുഭാഷ് അയ്യോത്ത്, സി. വത്സന്‍, കെ.കെ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait