ചാവശ്ശേരിയില്‍ വാഹനാപകടം; ഒരാള്‍ക്ക് പരിക്ക് 

Published on 13 February 2020 5:24 pm IST
×

ഇരിട്ടി: മട്ടന്നൂര്‍ റോഡില്‍ ചാവശേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്. മട്ടന്നൂര്‍ കിളിയങ്ങാട് സ്വദേശി എന്‍. ഭരതനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ ഗതാഗതം മുടങ്ങിയിരുന്നു. പോലീസ് എത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait