ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം 

Published on 13 February 2020 4:46 pm IST
×

പാനൂര്‍: ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം തുടര്‍ക്കഥ. ഹൈസ്‌കൂള്‍ ബ്ലോക്കിന് നേരെയാണ് രാത്രി സമയങ്ങളില്‍ അക്രമം നടന്നത്. മൂന്നു ദിവസത്തിനിടെ സ്‌കൂളിലെ അഞ്ച് ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. പി.ടി.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ ഐ.ടി ക്ലബിലെ ജനല്‍ ഗ്ലാസ്, ഉച്ചഭക്ഷണത്തിനുള്ള അരി സൂക്ഷിച്ച ഗോഡൗണിലെ ജനല്‍ ഗ്ലാസ് എന്നിവ കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടതോടെ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയതായി പി.ടി.എ പ്രസിഡന്റ് നസീര്‍ ഇടവലത്ത് പറഞ്ഞു. സംഭവമറിഞ്ഞ് പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ എ. ശൈലജ,  വൈസ് പ്രസിഡന്റ് കെ.ഇ മോഹനന്‍ മാസ്റ്റര്‍, വി. മഹേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പാനൂര്‍ പോലീസ് സ്‌കൂളും പരിസരവും വിശദമായി പരിശോധിച്ചു. സ്‌കൂള്‍ കേന്ദ്രീകരിച്ച് നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ നടത്തുമെന്ന് പോലീസ് അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait