പിലാത്തറയില്‍ കട കുത്തിത്തുറന്ന് മോഷണശ്രമം

Published on 13 February 2020 4:38 pm IST
×

പരിയാരം: ദേശീപാതയില്‍ പിലാത്തറ ബസ് സാന്റിന് സമീപം സിമന്റ് കട കുത്തിത്തുറന്ന് മോഷണശ്രമം. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. കടന്നപ്പള്ളി സ്വദേശി റാഫിയുടെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മാര്‍ട്ട് സിമന്റ് കടയിലാണ് മോഷണശ്രമം നടന്നത്. 

മേശ വലിപ്പ് തുറന്ന് സാധനങ്ങള്‍ മുഴുവന്‍ വലിച്ചു വാരിയിട്ട നിലയിലാണ്. പണം കടയില്‍ സൂക്ഷിക്കാത്തതിനാല്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് കട പരിശോധിച്ചു. മോഷ്ടാവിനെ കുറിച്ച് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait