കിണറുകളില്‍ മാലിന്യം തള്ളി കുടിവെള്ളം ഉപയോഗ ശൂന്യമാക്കിയതായി പരാതി 

Published on 13 February 2020 4:25 pm IST
×

പേരാവൂര്‍: കിണറുകളില്‍ മാലിന്യം തള്ളി കുടിവെള്ളം മുട്ടിച്ചതായി പരാതി. ഈരായിക്കൊല്ലി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ കിണറുകളിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ജെ വില്ലയില്‍ അനൂപ് ജോണ്‍, പുത്തന്‍പുരക്കല്‍ ബൈജു, തോട്ടത്തില്‍ ശ്രീധരന്‍ എന്നിവരുടെ കിണറുകളിലാണ് മാലിന്യം തള്ളിയത്. 

വെള്ളത്തില്‍ നിറ വ്യത്യാസവും രൂക്ഷമായ ദുര്‍ഗന്ധവും ഉണ്ടായതിനെ തുടര്‍ന്ന് കിണറുകള്‍ പരിശോധിച്ചപ്പോഴാണ് മാലിന്യം തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടത്. അനൂപ് ജോണിന്റെ കിണറില്‍ നിന്ന് കൊഞ്ചിന്റെ മാലിന്യമാണ് കണ്ടെത്തിയത്. കിണറുകളില്‍ മാലിന്യം തള്ളിയതോടെ ഈരായിക്കൊല്ലി അംഗനവാടിയിലെ കുട്ടികളുടെ കുടിവെള്ളവും മുട്ടി. കാരണം ഇവര്‍ അനൂപ് ജോണിന്റെ കിണറില്‍ നിന്നായിരുന്നു അംഗനവാടിയിലേക്ക് ആവശ്യമായ വെള്ളം എടുത്തത്. മാലിന്യം തള്ളിയവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥര്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait