വികസനത്തിന് പാരയാണ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെന്ന് എം.വി ജയരാജന്‍ 

Published on 13 February 2020 12:46 pm IST
×

കണ്ണൂര്‍: വികസനത്തിന് പാരയാണ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂര്‍ കോര്‍പ്പറേഷനിലെ വികസന മുരടിപ്പിനെതിരെയും, കോര്‍പ്പറേഷന്‍ ഭരണക്കാരുടെ നിയമ വിരുദ്ധ നടപടികള്‍ക്കെതിരെയും എല്‍.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും കോര്‍പ്പറേഷനു മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വികസന പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെ പോലും കൂടെ നിര്‍ത്താന്‍ കഴിയുന്നില്ല. കോര്‍പ്പറേഷനിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം ആരഭിച്ചത് എല്‍.ഡി.എഫ് ആണെന്നും അതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവനക്കാരോട് പോലും യുദ്ധ പ്രഖ്യാപനം നടത്തിയാണ് ഭരണം മുന്നോട്ട് പോകുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു. 

യു.സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍. ഉഷ അധ്യക്ഷയായി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സഹദേവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്, കെ.പി സുധാകരന്‍, എന്‍. ചന്ദ്രന്‍, കെ.കെ രാജന്‍, എം. ഉണ്ണികൃഷ്ണന്‍, യു. ബാബു ഗോപിനാഥ്, മഹമ്മൂദ് പറക്കാട്ട്, ജമാല്‍ സിറ്റി എന്നിവര്‍ സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait