കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഇന്ത്യയുടെ നിലനില്‍പ്പിന് വേണ്ടിയുള്ളത്: സതീശന്‍ പാച്ചേനി

Published on 13 February 2020 12:42 pm IST
×

മാടായി: പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയെ തകര്‍ക്കുന്ന നരേന്ദ്ര മോഡിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം കക്ഷി രാഷ്ട്രീയപരമല്ലെന്നും ഇന്ത്യയുടെ നിലനില്‍പ്പിന് വേണ്ടിയാണെന്നും, ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ട രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പോരടിക്കുന്നതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. സഹനസമര പദയാത്രയുടെ മാടായി ബ്ലോക്ക് പരിധിയിലെ പര്യടനത്തിന്റെ ഉദ്ഘാടന വേദിയില്‍ കണ്ടോന്താറില്‍ വച്ച് സംസാരിക്കുകയായിരുന്നു പാച്ചേനി. 

മോദി രാജ്യത്തെ പൂര്‍ണമായും തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണെന്നും, പിണറായി കേരളത്തെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മോദി കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയാണെങ്കില്‍ പിണറായി ക്രിമിനലുകളെ സംരക്ഷിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്നും പൊതു ഖജനാവിലെ പണം ഉപയോഗിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന പിണറായി കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണെന്നും പാച്ചേനി പറഞ്ഞു. 

ചടങ്ങില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം. നാരായണന്‍കുട്ടി, എം.പി മുരളി, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ചന്ദ്രന്‍ തില്ലങ്കേരി, സുരേഷ്ബാബു എളയാവൂര്‍, എം.കെ രാജന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, എം.പി വേലായുധന്‍, രജനി രമാനന്ദ്, ടി. ജയകൃഷ്ണന്‍, രാജീവന്‍ കപ്പച്ചേരി, അജിത് മാട്ടൂല്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി കരുണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വേദിയില്‍ വച്ച്  വിവിധ മേഖലകളില്‍ പ്രഗത്ഭരായ വ്യക്തിത്വങ്ങളെയും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഡി.സി.സി പ്രസിഡന്റ് ആദരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait