പോലീസിനെ കണ്ട് ഭയന്നു: ടിപ്പര്‍ ലോറി തെങ്ങിലിടിച്ച് തകര്‍ന്നു 

രണ്ടുപേര്‍ക്ക് പരിക്ക് പറ്റിയതായി സൂചന
Published on 13 February 2020 12:06 pm IST
×

പഴയങ്ങാടി: മാട്ടൂലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി തെങ്ങിലിടിച്ച് തകര്‍ന്നു. മാട്ടൂലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തി ഇറക്കിയതിന് ശേഷം വരികയായിരുന്ന മണല്‍കടത്ത് ലോറിയാണ് മാട്ടൂലില്‍ രാത്രികാല പെട്രൊളിങ്ങ് സംഘത്തെ കണ്ട് അമിത വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മാട്ടൂല്‍ ഖലിഫ റോഡിന് സമീപമുള്ള തെങ്ങിലിടിച്ച് തകര്‍ന്നത്. 

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഇടിയുടെ ആഘതത്തില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മണല്‍ കടത്ത് ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക് പറ്റിയതായും സൂചനയുണ്ട്. മാട്ടൂല്‍, പുതിയങ്ങാടി, ചൂട്ടാട് എന്നീ മേഖലകളില്‍ പോലീസിന്റ കണ്ണ് വെട്ടിച്ച് വ്യാപകമായി മണല്‍കടത്ത് രൂക്ഷമാവുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait