മുഖ്യമന്ത്രിയും പോലീസ് മേധാവിയും കള്ളനും പോലീസും കളിക്കുന്നു: കെ. സുരേന്ദ്രന്‍

Published on 13 February 2020 11:57 am IST
×

കണ്ണൂര്‍: കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തില്‍ ഇതേ വരെ സംഭവിക്കാത്ത ഗുരുതരമായ തെളിവാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പോലീസ് മേധാവിക്കെതിരെ വന്നിരിക്കുന്നതെന്നും ഡി.ജി.പിയെ പിന്‍താങ്ങുന്ന മുഖ്യമന്ത്രി കള്ളന് ചൂട്ട പിടിക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു.

1201 വെടി ഉണ്ടകളും, 100 റിവോള്‍വറുകളും പോലീസ് ആര്‍ക്കാണ് നല്‍കിയതെന്നറിയാന്‍ കേരള സമൂത്തിന്ന് അതീവ താല്‍പര്യമുള്ള വിഷയമാണ്. ഇത് ഡി.ജി.പിയുടെ അറിവോടെ നല്‍കിയതാണെന്നും സമൂഹം വിശ്വസിക്കുന്നു. റിവോള്‍വറുകളും വെടിയുണ്ടകളും നല്‍കിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സി.പി.എമ്മിനാണോ ഡി.ജി.പിയുടെ പാര്‍ട്ടിയായ ബി.ജെ.പിക്കാണോ എന്ന് കണ്ടുപിടിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയ (എ.ഐ.എ) ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഏതു വിഷയത്തിലും എടുത്തു ചാടി അഭിപ്രായം വിളമ്പുന്ന സഖാക്കളുടെ മൗനം എന്തുകൊണ്ടാണ്. അലന്‍, താഹ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം നടത്തിയ മോഹനന്‍ മാസ്റ്ററെ പോലുള്ളവരെങ്കിലും പ്രതികരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മൗനം വിദ്വാന് ഭൂഷണമാണെന്ന് കരുതരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait