കൊറോണ വൈറസ്: ചൈനയില്‍ മരണം 1335 

ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
Published on 13 February 2020 9:59 am IST
×

ബെയ്ജിങ്: കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണം 1335 ആയി. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേര്‍ക്കു കൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 

രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. മൈബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ എല്ലാ പൊതു പരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു. 

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. വിദ്യാര്‍ത്ഥിയുടെ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം നെഗറ്റീവായതിനെ തുടര്‍ന്നാണ് തീരുമാനം. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളും കൊറോണ നെഗറ്റീവ് ആയതോടെയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെങ്കിലും നിരീക്ഷണം ആരംഭിച്ചത് മുതല്‍ 28 ദിവസം എന്ന കണക്കനുസരിച്ച് ഈ മാസം 26 വരെ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  

നിലവില്‍ ആലപ്പുഴ ജില്ലയില്‍ ആരും കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലില്ല. 139 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. സംസ്ഥാനത്ത് 2,455പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait