പി. ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി

Published on 13 February 2020 9:47 am IST
×

കൊച്ചി: പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസില്‍ സി.പി.ഐ എം നേതാവായ പി. ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി. ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ റിവിഷന്‍ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എന്‍.  അനില്‍കുമാറിന്റെ വിധി. പ്രതിയെ ശിക്ഷിക്കാന്‍ ഉതകുന്ന തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. 

പെട്രോളിയം വില വര്‍ദ്ധനവിനെതിരെ 1991-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്‌റ്റോഫീസ് ഉപരോധിച്ചതിനാണ് ജനരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പതിനഞ്ചായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നായിരുന്നു വിധി. പിന്നീട് സെഷന്‍സ് കോടതി ശിക്ഷ ഒരേ കാലയളവില്‍ മതിയെന്ന് വ്യക്തമാക്കി. ഈ കേസിലെ ശിക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait