കൊറോണ വൈറസ് ബാധ: ആറുപേര്‍ ആശുപത്രി വിട്ടു

Published on 12 February 2020 9:34 pm IST
×

കണ്ണൂര്‍: കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ നിരീക്ഷണത്തിലായിരുന്ന ആറുപേര്‍ ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയില്‍ ഒരാളും ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലള്ളത്. പരിശോധനക്കയച്ച 14 സാമ്പിളുകളില്‍ 12 എണ്ണത്തിന്റെ ഫലം നെഗറ്റീവായി ലഭിച്ചു. രണ്ട് ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്. 

191 പേരാണ് ഇപ്പോള്‍ വീടുകളില്‍ ഐസലേഷനിലും നിരീക്ഷണത്തിലുമുള്ളത്. വീടുകളിലും ആശുപത്രികളിലുമായി 193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തില്‍ വച്ച് ആരോഗ്യ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ 1229 പേരെ സ്‌ക്രീനിങ്ങ് നടത്തി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait