അണുങ്ങോട് പുഴയില്‍ ആദിവാസി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി 

Published on 12 February 2020 9:16 pm IST
×

മണത്തണ: ബാവലിപുഴയുടെ ഭാഗമായ അണുങ്ങോട് പുഴയില്‍ ആദിവാസി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.ആറളം ഫാം ഒന്‍പതാം  ബ്ലോക്കിലെ ഗോവിന്ദനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 65 വയസായിരുന്നു. ഇന്ന് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേളകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വേനലായതോടെ കുറച്ച് ദിവസങ്ങളിലായി ഗോവിന്ദന്‍ പുഴയരികില്‍ താമസിച്ചു വരികയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സരോജിനിയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait