ഗിമ്മിക്ക് കാട്ടി പിണറായി ഭരിക്കുന്നു: സതീശന്‍ പാച്ചേനി

Published on 12 February 2020 5:15 pm IST
×

പിണറായി: രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കുന്നതിനു വേണ്ടി ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിന് സമാന രീതിയില്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും ഇന്ത്യയെ തകര്‍ക്കുന്ന മോദിയെ പോലെ തന്നെ സംസ്ഥാന ബജറ്റില്‍ ഗിമ്മിക്ക് കാട്ടിയാണ് പിണറായിയും ഭരിക്കുന്നതെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. സഹനസമര പദയാത്രയുടെ ധര്‍മ്മടം ബ്ലോക്കിലെ പര്യടന പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ പിണറായിയില്‍ വച്ച് പ്രസംഗിക്കുകയായിരുന്നു പാച്ചേനി. 

ഇന്ത്യയുടെ മുഖ മുദ്രയായ മതേതരത്വവും ബഹുസ്വരതയും സാഹോദര്യവും തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 60 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണം കൊണ്ട് സുശക്തമായ ഇന്ത്യയുടെ സാമ്പത്തിക മേഖല  ആറു വര്‍ഷക്കാലത്തെ ബി.ജെ.പിയുടെ ഭരണം കൊണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ഉണ്ടായതെന്നും, മോദിയും പിണറായിയും തമ്മില്‍ ഭരണനയത്തിലും സമീപനത്തിലും കാര്യമായ വ്യത്യാസമില്ലെന്നും മോദി വര്‍ഗീയതയെ കെട്ടിപ്പുണരുമെങ്കില്‍ പിണറായി വര്‍ഗീയ പ്രീണന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്രയുടെ ധര്‍മ്മടം ബ്ലോക്ക് മേഖലയിലെ പര്യടന പരിപാടി പിണറായിയില്‍ വച്ച് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വി.എ നാരായണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ധര്‍മ്മടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ മമ്പറം ദിവാകരന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എന്‍.പി ശ്രീധരന്‍, ഡി.സി.സി സെക്രട്ടറിമാരായ പൊന്നമ്പത്ത് ചന്ദ്രന്‍, കെ.സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ പാനുണ്ട, കണ്ടോത്ത് ഗോപി, സുരേഷ്ബാബു എളയാവൂര്‍, ഹരിദാസ് മൊകേരി, രാജീവന്‍ എളയാവൂര്‍, കെ.പി സാജു, സി.ജി തങ്കച്ചന്‍, അഡ്വ. സി.ടി സജിത്ത്, എം.പി വേലായുധന്‍, രജനി രമാനന്ദ്, സി.വി സന്തോഷ്, എം.കെ ദിലീപ് കുമാര്‍, കുന്നുമ്മല്‍ ചന്ദ്രന്‍, കെ. സുരേഷ്, സി.ഒ രാജേഷ്, മനോഹരന്‍ ചാല, പി.വി ഇന്ദിര, ഷമേജ് പെരളശ്ശേരി എം.പി പ്രേമവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait