നാലുവരിപ്പാത: പാനൂരിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് 

Published on 12 February 2020 4:10 pm IST
×

പാനൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നിര്‍ദ്ദിഷ്ട നാലുവരിപ്പാത വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 25-ന് പാനൂരിലെ മുഴുവന്‍ വ്യാപാരികളെയും വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അന്നേ ദിവസം കടകളടച്ചുകൊണ്ട് പാനൂര്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാന്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂര്‍ യൂണിറ്റ് തീരുമാനിച്ചിരിക്കുന്നു. വൈ.എം അസ്ലമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. ബാബു, ഒ.ടി അബദുള്ള, പി.വി നാണു, ടി. മോഹനന്‍, കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait