ട്രെയിനുകളില്‍ നടന്ന കവര്‍ച്ച: കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു

Published on 12 February 2020 3:48 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളില്‍ നടന്ന മോഷണ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു. റെയില്‍വേ പോലീസ് ഡി.വൈ.എസ്.പി എ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ട്രെയിനിലെ യാത്രക്കാര്‍ തന്നെയാവാം കവര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക നിഗമനം. അന്യ സംസ്ഥാന റെയില്‍വേ മോഷ്ടാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ മൂന്ന് സംഘങ്ങള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇവരുടെ മോഷണ രീതിയും രണ്ട് ട്രെയിനുകളിലും നടന്ന മോഷണ രീതിയും തമ്മില്‍ ഒരേ സ്വഭാവം ഉള്ളതായിട്ടാണ് കണ്ടെത്തല്‍. 

മോഷണം നടന്ന ബാഗില്‍ നിന്നും അന്വേഷണ സംഘം വിരലടയാളം ശേഖരിച്ചിട്ടുണ്ട്. കോഴിക്കോടിനും ചെന്നൈയ്ക്കും ഇടയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. വെള്ളിയാഴ്ച അര്‍ധരാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലും തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസിലുമാണ് മോഷണം നടന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait