മാടപ്പീടിക രാജാസ് കല്ലായി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമം

Published on 12 February 2020 3:19 pm IST
×

തലശ്ശേരി: മാടപ്പീടിക രാജാസ് കല്ലായി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കുന്നതായി പ്രൊജക്ട് ഡയറക്ടര്‍ സന്തോഷ് ഇല്ലോളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 14-ന് ഉച്ചയ്ക്ക് 2.30ന് പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണവും ജനകീയ കൂട്ടായ്മയും ഒരുക്കുന്നു. 

ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ഡോ. പി.എം ശങ്കരന്‍കുട്ടി മുഖ്യ ഉപദേഷ്ടാവായി പത്തോളം റിട്ട. പ്രൊഫസര്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉപദേശക സമിതി രൂപീകരിച്ചു. 35 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂള്‍ റോഡ് നവീകരണം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ ക്ലാസ്‌റൂം എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പ്രദേശത്തെ ആളുകള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന റീഡേര്‍സ് സെന്ററായി വിദ്യാലയത്തെ മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 

ഡോ. പി.എം ശങ്കരന്‍കുട്ടി, ഡോ. ശശിധരന്‍ കുനിയില്‍, എ. ഷീല, എം.പി അബ്ദുള്‍ റഹ്മാന്‍, കെ. ഉഷ, കെ. ഷാജി, വി.പി പ്രദീപന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait