സഹന സമര പദയാത്ര നാളെ മാടായി ബ്ലോക്കില്‍ 

Published on 12 February 2020 3:06 pm IST
×

പഴയങ്ങാടി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ, പൗരത്വ ബില്‍ ഭേദഗതിക്കെതിരെ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്ര നാളെ മാടായി ബ്ലോക്കില്‍ പര്യടനം നടത്തും. രാവിലെ ഒന്‍പതിന് കണ്ടോന്താറില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി  കുഞ്ഞികണ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പിലാത്തറ, ആണ്ടാംകൊവ്വല്‍ എന്നിവിടങ്ങളില്‍ സ്വീകരണം. വൈകീട്ട് നാലിന് പദയാത്ര വെങ്ങരയില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറിന് പഴയങ്ങാടിയില്‍ സ്വീകരണം. സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait