വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന കള്ളന്‍ പതിനായിരം രൂപ മോഷ്ടിച്ചു 

Published on 12 February 2020 1:32 pm IST
×

തലശ്ശേരി: വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന കള്ളന്‍ അലമാരയില്‍ സൂക്ഷിച്ച 10,000 രൂപ മോഷ്ടിച്ചു. തലശ്ശേരി ചിറക്കര കെ.ടി.പി മുക്കിലെ സഫ മന്‍സിലില്‍ നിന്നാണ് മോഷണം നടത്തിയത്.  തിങ്കളാഴ്ച അര്‍ധരാത്രി 11.15നും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സി.ഒ.എം നിസാറിന്റെ പരാതി പ്രകാരം തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait