കെ.ഇ.ഡബ്ല്യു.എസ്.എ മാര്‍ച്ചും ധര്‍ണയും നടത്തി

Published on 12 February 2020 1:19 pm IST
×

കണ്ണൂര്‍: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് എല്ലാ പ്രതിഷ്ഠാപനങ്ങള്‍ക്കും ലോഡ് നിജപ്പെടുത്തല്‍ ഓണര്‍ഷിപ്പ് മാറ്റല്‍ തുടങ്ങി മുഴുവന്‍ കാര്യങ്ങള്‍ക്കും ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുക, കേരളത്തിലെ വൈദ്യുത ഉപഭോക്താക്കള്‍ക്കും ജോലി ചെയ്യുവാന്‍ അധികാരപ്പെട്ട ലൈസന്‍സ് തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ഇന്‍ഷൂര്‍ പരിരക്ഷ ഉറപ്പുവരുത്തുക, കുടുംബശ്രീ ജില്ലാ മിഷന്‍ ഐറസ് പദ്ധതിയുടെ ഭാഗമായി അനധികൃതമായി വയറിങ് പരിശീലനം നല്‍കിക്കൊണ്ട് നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നിലപാട് പിന്‍വലിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ ലൈസന്‍സ് കോപ്പി കൂടി ഉള്‍പ്പെടുത്താനുള്ള നിയമ നിര്‍മ്മാണം നടപ്പിലാക്കുക തുടങ്ങി 12-ഓളം ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന പ്രസിഡന്റ് എന്‍.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി പ്രസന്നന്‍ അധ്യക്ഷനായി. പി.എസ് സുജിത്ത് സ്വാഗതവും പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait