ഇരിക്കൂര്‍ മണ്ഡലത്തോട് അവഗണന: മുസ്ലിംലീഗ് ധര്‍ണ്ണ നടത്തി

Published on 12 February 2020 1:13 pm IST
×

കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരെ ഇരിക്കൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. 

ശ്രീകണ്ഠപുരം-നടുവില്‍ റോഡ്, വളക്കൈ-കൊയ്യം റോഡ്, കരുവഞ്ചാല്‍, ആലക്കോട് പാലം തുടങ്ങി മണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ആവശ്യമായ ഫണ്ട് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി മണ്ഡലത്തോടുള്ള അവഗണനയാണ്. പുതിയ ബജറ്റിലും മണ്ഡലത്തോട് കടുത്ത വിവേചനമാണ് കാണിച്ചത്. 

ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബദുല്‍ കരീംചേലേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. മുഹമ്മദ്, എം.പി.എ റഹീം, ടി.എന്‍.എ ഖാദര്‍, വി.എ റഹീം, പി.പി ഖാദര്‍, കെ. സലാഹുദ്ദീന്‍, കെ.പി അഷ്‌റഫ്, വി.വി അബ്ദുള്ള, എന്‍.വി ഹാഷിം, എം.എ ഖലീല്‍ റഹ്മാന്‍, ഷമീര്‍ നടുവില്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait