എ.എ.പിക്ക് ഹാട്രിക് വിജയം; സ്വപ്നം പൊലിഞ്ഞ് ബി.ജെ.പി

Published on 11 February 2020 3:23 pm IST
×

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. 

ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ.എ.പി 63 സീറ്റുകളിലും ബി.ജെ.പി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം, 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എ.എ.പിക്ക് ആവര്‍ത്തിക്കാനുമായില്ല. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait