സെന്‍സെക്സില്‍ 452 പോയന്റ് നേട്ടത്തോടെ തുടക്കം 

Published on 09 January 2020 12:28 pm IST
×

മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം നഷ്ടത്തില്‍ ക്ലോസ് ചെയ്ത വിപണി ഇന്ന് 452.41 പോയന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 136.40 പോയന്റ് ഉയര്‍ന്ന് 12,161.80ലുമെത്തി. ബി.എസ്.ഇയിലെ 662 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 85 ഓഹരികള്‍ നഷ്ടത്തിലുമാണ്. 24 ഓഹരികള്‍ക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യ വികസനം, വാഹനം, ലോഹം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക്, ഐ.ഒ.സി, എസ്.ബി.ഐ, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടി.സി.എസ്, കോള്‍ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait