വാക്കേറ്റത്തിനിടയില്‍ യുവാവിനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി

മുന്‍വൈരാഗ്യം വച്ച് വാക്കേറ്റത്തിനിടെ അയല്‍വാസിയാണ് വീട്ടുപരിസരത്ത് വച്ച് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേല്‍പിച്ചത്
Published on 31 July 2023 IST

ബേഡകം: വാക്കേറ്റത്തിനിടെ കരിവേടകത്ത് യുവാവിന് കഴുത്തിന് വെട്ടേറ്റു. കരിവേടകം മാന്തോട്ടം കോളനിയിലെ ബാലന്‍ (40) ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബന്ധുക്കള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡി. കോളജില്‍ പ്രവേശിപ്പിച്ചു. കരിവേടകം മാന്തോട്ടം കോളനിയിലെ താമസക്കാരനായ ബാലനെ മുന്‍വൈരാഗ്യം വച്ച് വാക്കേറ്റത്തിനിടെ അയല്‍വാസിയാണ് വീട്ടുപരിസരത്ത് വച്ച് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേല്‍പിച്ചത്. പോലിസ് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait