വൈദ്യുത ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

അറ്റകുറ്റപണിക്കായി സ്ഥലത്തെത്തിയ ജീവനക്കാരുടെ വാഹനം തളളിയിട്ട് കയ്യേറ്റത്തിന് ശ്രമിച്ച പ്രതി പിടിയില്‍
Published on 31 July 2023 IST

ചക്കരക്കല്‍: വൈദ്യുതി കമ്പി പൊട്ടി വീണ് റോഡില്‍ ഗതാഗതം മുടങ്ങിയതോടെ അറ്റകുറ്റപണിക്കായി സ്ഥലത്തെത്തിയ ജീവനക്കാരുടെ വാഹനം തളളിയിട്ട് കയ്യേറ്റത്തിന് ശ്രമിച്ച പ്രതി പിടിയില്‍. മൗവ്വഞ്ചേരി മാച്ചേരിയിലെ റാഹത്ത് മന്‍സിലില്‍ റെയീസിനെ (30)യാണ് ചക്കരക്കല്‍ പോലിസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ചക്കരക്കല്‍ കുളം സ്റ്റോപ്പ് പരിസരത്തായിരുന്നു സംഭവം.
വൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരമറിഞ്ഞെത്തിയ വൈദ്യുതി ഓഫീസിലെ ലൈന്‍മാന്‍ സത്യനെയും സഹപ്രവര്‍ത്തകനെയുമാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. കെ എല്‍. 13 വൈ. 27 നമ്പര്‍ ഇന്നോവ കാറുമായി എത്തിയ പ്രതി ജീവനക്കാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നും വാക്കേറ്റത്തിനിടെ തള്ളിയിടുകയും ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് വൈദ്യുതി ഓഫീസിലെ ജീവനക്കാരനായ സത്യന്റെ പരാതിയില്‍ കേസെടുത്ത ചക്കരക്കല്‍ പോലിസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait