തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ അക്രമം

വിദ്യാര്‍ഥിക്കടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു
Published on 21 July 2023 IST

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ അക്രമം. എട്ടു പേര്‍ക്കാണ് ഇന്നു തെരുവ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്. സുനിത ഗംഗാധരന്‍ (50), ചന്ദ്രന്‍ (55), സിബി (58), കെ ഇബ്രാഹിം (36), സുചിത്ര (29), എം.പി മുസ്തഫ (55), മൂത്തേടത്ത് ഹൈസ്‌കൂള്‍ എട്ടാ തരം വിദ്യാര്‍ഥി സായി നിവേദ് (13), മുഹമ്മദ് ഷംനാസ് അലി (10) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സിബിയെ ജില്ലാ ആശുപത്രിയിലും മറ്റ് ഏഴു പേരെ പരിയാരം ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു നായയുടെ അക്രമണം.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait