കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കണ്ണൂര്‍ സ്വദേശി അക്രമാസക്തനായി

പോലിസുകാരനും പരിക്കേറ്റു അക്രമാസക്തനായി ആശുപത്രി അടിച്ചു തകര്‍ത്തു
Published on 20 July 2023 IST

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മെഡി. പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രി അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. കണ്ണൂര്‍ ചാലാട് സ്വദേശിയായ അരയന്‍ കണ്ടില്‍ ഹൗസില്‍ ഷാജിത്(46) ആണ് അക്രമാസക്തനായത്. കൊയിലാണ്ടി പോലിസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ അവിടുത്തെ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്കായി ഇയാളെ പോലിസ്  താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ഡ്രസ്സിങ് റൂമില്‍ എത്തിയപ്പോഴാണ് ഇയാള്‍ വീണ്ടും അക്രമാസക്തനായത്. തല കൊണ്ട് റൂമിലെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഉടന്‍ തന്നെ പോലിസും സ്ഥലത്തുണ്ടായിരുന്ന ആളുകളും സെക്യൂരിറ്റി ജീവനക്കാരും ഇയാളെ കീഴ്‌പ്പെടുത്തി മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലിസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പോലിസുകാരന്റെ കൈയിലെ മുറിവ് ആഴത്തിലുള്ളതാണ്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait