മദ്യവുമായി എത്തിയ ലോറിയില്‍ എം.ഡി.എം.എ; ഡ്രൈവര്‍ അറസ്റ്റില്‍

ഗോഡൗണിലേക്ക് മദ്യശേഖരവുമായി പോകുകയായിരുന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറിയിലെ ഡ്രൈവറില്‍ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ പിടികൂടി
Published on 14 July 2023 IST

പയ്യന്നൂര്‍: ദേശീയപാതയില്‍ വാഹന പരിശോധനക്കിടെ പാലക്കാട്ടെ ഗോഡൗണിലേക്ക് മദ്യശേഖരവുമായി പോകുകയായിരുന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറിയിലെ ഡ്രൈവറില്‍ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ ശേഖരം പോലിസ് പിടികൂടി. പാലക്കാട് തൃത്താല സ്വദേശി മടപ്പാട്ട് ഹൗസില്‍ എം.പി ജിനാസിനെ (37)യാണ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലിസും റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇന്നു പുലര്‍ച്ചെ 12.10ഓടെ ദേശീയ പാതയില്‍ കോത്തായിമുക്കില്‍ വച്ച് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും പയ്യന്നൂര്‍ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2.02 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്. ഗോവയില്‍ നിന്നും പാലക്കാട്ടെ ബിവറേജസ് ഗോഡൗണിലേക്ക് ലോറിയില്‍ മദ്യവുമായി പോകുകയായിരുന്നു ഇയാള്‍. സംഘത്തില്‍ പയ്യന്നൂര്‍ എസ്.ഐ എം.വി ഷിജു, എസ്.ഐ ജബ്ബാര്‍, സുജിത്ത്, ധനേഷ് എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait