കുട്ടികള്‍ക്ക് ലഹരി വില്‍പ്പന;നാട്ടുകാര്‍ കട അടിച്ച് തകര്‍ത്തു

പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് സംഭവം
Published on 14 July 2023 IST

പയ്യന്നൂര്‍: കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ കട അടിച്ച് തകര്‍ത്തു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് സംഭവം. ഇന്നലെ രാത്രി കടയിലെത്തിയ ഏതാനും പേര്‍ സാധനങ്ങളും മറ്റും വാലിവച്ച് പുറത്തെറിയികുകയായിരുന്നു. ഈ കടയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നഗരസഭയും പോലിസും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവങ്ങളുമുണ്ടായിരുന്നു. നാടുമുഴുവന്‍ ലഹരിക്കെതിരെ നീങ്ങുമ്പോള്‍ അതിനെ വകവയ്ക്കാത്ത കടയുടമയുടെ മയക്കുമരുന്ന് വില്‍പ്പനക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ താക്കീത് നല്‍കിയിട്ടും കടയുടമ മയക്കുമരുന്ന് വില്‍പന നടത്തി. ഇതിനിടെയാണ് കുട്ടികള്‍ക്കും ഇവ വിതരണം ചെയ്തതായി അറിഞ്ഞത്. ഇതോടെയാണ് ഏതാനും പേര്‍ കടയിലെത്തി അടിച്ചു തകര്‍ത്തത്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait