മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണപ്പിരിവ്; പാനൂര്‍ സ്വദേശിക്കെതിരെ കേസ്

ഹ്യുമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്റെ (എച്ച്ആര്‍പിഎം) പേരില്‍ വ്യാജ ലെറ്റര്‍ ഹെഡും രസീറ്റും ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പോലിസ് കേസെടുത്തു
Published on 13 July 2023 IST

 

കണ്ണൂര്‍: മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്റെ (എച്ച്ആര്‍പിഎം) പേരില്‍ വ്യാജ ലെറ്റര്‍ ഹെഡും രസീറ്റും ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി കെ.കെ ചാത്തുക്കുട്ടിക്കെതിരെ പോലിസ് കേസെടുത്തു. എച്ച്ആര്‍പിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കൂത്തുപറമ്പ് ഡിവൈഎസ്പി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ പാനൂര്‍ സിഐക്ക് ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ നിര്‍ദേശം നല്‍കിയത്. പാനൂര്‍ സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പല വ്യവസായികളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ചെടുത്തു എന്നാണ് പരാതി. ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്‍ യാതൊരു വിധ പണപ്പിരിവും നടത്താറില്ലെന്നും അത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait