തെരുവുനായകള്‍ക്ക് ദയാവധം;നിര്‍ണായക വിധി ഇന്ന്

തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും
Published on 12 July 2023 IST

കൊച്ചി: കണ്ണൂര്‍ മുഴപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരന്‍ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി അപകടകാരികളായ തെരുവുനായകള്‍ക്ക് ദയാവധം നല്‍കാനുള്ള അനുമതിയാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ദയാവധത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ ഹരജിയിലാണ് തീരുമാനം.ഈ ഹര്‍ജിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ കക്ഷി ചേരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മുക്കം, പേരാമ്പ്ര, ബാലുശേരി ഭാഗങ്ങളില്‍ ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതില്‍ പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നായയെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി. തുടരെ ആക്രമണമുണ്ടാകുന്നതിനാല്‍ നായകളെ കൊല്ലണമെന്ന ആവശ്യമാണ് എല്ലാ കോണില്‍ നിന്നും ഉയരുന്നത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait