ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചു കയറി

ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു
Published on 12 July 2023 IST

കണ്ണുര്‍: കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ ബൈക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ജങ്ഷനില്‍ നിന്ന് ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനായ രാഹുലിനും പരിക്കേറ്റിട്ടുണ്ട്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait