നമ്പ്രത്തമ്മയുടെ നാട്ടെഴുന്നള്ളത്ത് തുടങ്ങി 

കളിയാട്ടത്തിന് നാളെ തുടക്കം
സുജന്‍ കടമ്പൂര്‍ 
Published on 07 November 2018 3:33 pm IST
×

മലബാറിലെ മുച്ചിലോട്ട് കളിയാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ ചരിത്ര പ്രസിദ്ധമായ നമ്പ്രം മുച്ചിലോട്ട് ഒരുങ്ങി കഴിഞ്ഞു. മാനവലോകത്തെത്തി മഹാ വ്യാധികളെ നിര്‍മ്മാജനം ചെയ്തും, ജാതി മത വര്‍ണ്ണവര്‍ഗ്ഗ വിവേചനമില്ലായ്മ ഉന്‍മൂലനം ചെയ്തതും ശ്രീ ഭുവനേശ്വരി മുച്ചിലോട്ട് ഭഗതിയാണെന്നാണ് വിശ്വാസം.ആദി കരിവെള്ളൂരിലാണ് മുച്ചിലോട്ട് ഭഗവതിയുടെ ആരൂഡ സ്ഥാനം.  ഞാന്‍ എന്റെറ തെന്ന സ്വര്‍ത്ഥതമായ ജീവിതത്തില്‍ കുടുംബവും വീടും നാടും നഷ്ടമായ് ജീവത്യാഗം ചെയ്യാന്‍ നോക്കവേ സുരഥനും വൈശ്യനും മുന്നില്‍ പ്രത്യക്ഷപെട്ടു ആദിപരാശക്തി.അവര്‍ക്ക് ജീവിത സത്യങ്ങള്‍ പകര്‍ന്ന് മോക്ഷമേകിയ ഭുവനമാതാവ് കലിയുഗത്തില്‍ അവതരിച്ചെത്രെ. സുരഥനായ് പനക്കാച്ചേരിനമ്പി ,വൈശ്യനായ് പടനായകന്‍ എന്നിവരും മുച്ചിലോട്ട് പട്ടോലയില്‍ ഇടം നേടി.തേത്രായുഗത്തില്‍ ശ്രീരാമ പത്‌നിയായ സീതയായ്, ദ്വാപരയുഗത്തില്‍ കൃഷ്ണ സോദരിയായ   മായദേവിയും, വിശ്വാമിത്ര മഹര്‍ഷിക്ക് മുന്നില്‍ പ്രത്യക്ഷപെട്ട ഗായത്രി ദേവിയുമാണ് മുച്ചിലോട്ട് ഭഗവതി. നമ്പ്രത്ത് മുച്ചിലോട്ട് കാവിലാണ് വര്‍ഷാവര്‍ഷം ആദികളിയാട്ടം നടക്കാറ്. ഏഴ് മണി പുത്തരികളിയാട്ടത്തിന്റെറ മുന്നോടിയായി തുലാം 10 ന് വാരി വരച്ച് കളിയാട്ടം കുറിച്ചു. നാല് ദിവസത്തെ കളിയാട്ടത്തിന് മുന്നേ ചൊവ്വാഴ്ച മുതല്‍ നാട്ടെഴുന്നള്ളത്ത് നടന്നു.
 ചുഴലി ഭഗവതി തൃക്കൈ കടുത്തിലകൊണ്ട് ഊഴ്ന്നി നല്‍കിയ പ്രകൃതി സുന്ദരമായ ഭൂമിയാണ് നമ്പ്രം മുച്ചിലോട്ട് .സുകൃതദായകമായ കുന്നത്തെ അമ്മമാര്‍ക്ക് അനുഗ്രഹ വരദായിനിയായി വളപട്ടണം മുച്ചിലോട്ടില്‍ നിന്ന് നമ്പ്രത്തെത്തി എന്നാണ് വിശ്വാസം.കോടല്ലൂര്‍ മേലാളിക്ക് സ്വപ്‌നദര്‍ശനമേകിയ ഭുവനേശ്വരിയെ സര്‍വ്വ പ്രതാപത്തോട് കൂടി കുന്നത്ത് വീട്ടില്‍ ആരാധിച്ച് വരുന്നത് മുച്ചിലോട്ടുകള്‍ക്കെല്ലാം അഭിമാനമാണ്.  1008 ദീപിക കോലുള്ള ശ്രീ കൈലാസ ഹോമാഗ്‌നിയില്‍ മഹാദേവന്റെ തൃക്കണ്ണ് പതിഞ്ഞപ്പോള്‍ കനകാംബരയായി ഭുവനമാതാവ് ഉല്‍ഭൂതയായി. സര്‍വ്വായുധങ്ങള്‍ വരമരുളി ശിവശങ്കരന്‍. ഒറ്റത്തണ്ടേനാകുന്ന തേരിലൂടെ മാനവലോകത്ത് ഒരുനൂലിടവഴിയിലൂടെ പെരിഞ്ചെല്ലൂരില്‍ തേരിറങ്ങി. തെക്ക് നിന്ന് വടക്കോട്ട് യാത്രതുടര്‍ന്നു. കുളിര്‍ത്തോരു പടി യും പടിപ്പുരയും കണ്ട് മോഹിച്ച് ഭുവനിമാതാവ് പടനായരുടെ ഗംഗയെന്ന മണികിണറി ലിറങ്ങി തണ്ണീര്‍ദാഹം തീര്‍ക്കവേ നീരെടുക്കാന്‍ വന്ന അദ്ദേഹത്തിന്റെറ പത്‌നി കിണറ്റില്‍ വിസ്മയംകണ്ടു. ഈ കാര്യം പടനായകരോട് പറയുന്നു. 
അദ്ദേഹം വന്നു നോക്കിയെങ്കിലും യാതൊന്നും കണ്ടില്ല.പിറ്റേ ദിവസം നിത്യം കണികാണുന്ന കരിമ്പന വാടി കരിഞ്ഞത് കണ്ടു.അത് മുറിച്ച് 12 വില്ലാക്കി.11 ചെത്തിച്ചാരി .12 മത്തെ വില്ല് ഉയര്‍ന്നില്ല. അങ്ങനെയൊരു ദൈവമുണ്ടെങ്കില്‍ ഈ വില്ലില്‍ തന്റെയൊപ്പം വരട്ടെ എന്ന് പറഞ്ഞതും പക്ഷി പോലെ പറക്കുകയും പവിഴം പോലെ തിളങ്ങുകയും ചെയ്തു പള്ളി വില്ല്. പടനായര്‍ പടിഞ്ഞാറ്റയില്‍ കുടിയിരുത്തി. വീണ്ടും ഭുവന മാതാവ് ദയരമംഗലത്ത് യാത്ര തുടര്‍ന്നു. 
അവിടുത്തെ സര്‍വ്വകാര്യത്തിനും നിലനിന്ന് ദയരമംഗലത്തമ്മയുടെ സംപ്രീതി പിടിച്ച് പറ്റി.ഉറച്ച സ്ഥാനത്തിനായും കളിയാട്ടമെന്ന കല്ല്യാണവും കല്‍പിച്ചു ദയരമംഗലത്ത് ഭഗവതി.അതിനുള്ള തയ്യാറെടുപ്പ് തുടരവേ കരിവെള്ളൂരിലെ മുച്ചിലോട്ട് ഊരാളന്‍ അവിടെയെത്തി പെട്ടു.ആ മഹാ മനസ്‌കന്ററ ഭക്തി വിശ്വാസത്തിന്‍ ദയരമംഗലത്ത് ഭഗവതിയുടെ ആശ്ശിസോടെ കരിവെള്ളൂരില്‍ പനക്കാച്ചേരി നമ്പിയുടെ ഭൂമിയില്‍ മുച്ചിലോട്ട് ഭഗവതി കുടിയിരുന്നു എന്നാണ് പട്ടോലയില്‍ ഉള്ളത്.  തുടര്‍ന്ന് 115 മുച്ചിലോട്ട് കാവുകളുണ്ടായി. കനല്‍ ശക്തി ശ്രീ കീര്‍ത്തി ഐശ്വര്യ പൊരുളായ മുച്ചിലോട്ട് ഭഗവതിയെ പുത്ത രീശ്വരീയായി വാഴ്ത്തിയാരാധിക്കുന്ന നമ്പ്രം മലബാറിന്റെറ തിലകചാര്‍ത്ത് തന്നെ. മഹാസിദ്ധനായ നമ്പ്രത്തഛന്റെ പെരുമയാല്‍ പ്രോജ്ജ്വലമായ മഹാസന്നിധിയും ഇവിടുത്തെ പ്രത്യേകതയാണ്.നവംബര്‍ 8 ന് ഉച്ചയ്ക്ക് ശേഷം പള്ളിക്കുളം ചാലുവയലില്‍ നമ്പ്രത്തഛന്‍ സമാധിമണ്ഡപത്തില്‍ ഗുരു പുഷ്പാഞ്ജലിയും ദീപാരാധനയും.തുടര്‍ന്ന് നമ്പ്രം മാളികയില്‍ ഗുരു പുഷ്പാഞ്ജലി.
ശേഷം കളിയാട്ടാരംഭം. ഭഗവതി തോറ്റം കൂടിയാട്ടം. മൂവര്‍ തോറ്റം, പുല്ലൂര് കണ്ണന്‍ വെള്ളാട്ടം. പുറപ്പാട് ,കൂടിയാട്ടം. 9 ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍കാളിദൈവങ്ങള്‍. ഭഗവതിയുടെ തോറ്റം കൂടിയാട്ടം.നാട്ടില്‍ എഴുന്നള്ളത്ത്.സന്ധ്യയ്ക്ക് കരിവേടന്‍, തല്‍ സ്വരൂപന്‍, പുല്ലൂര് കണ്ണന്‍ വെള്ളാട്ടങ്ങള്‍. രാത്രി കരിവേടന്‍ തല്‍ സ്വരൂപന്‍ ദൈവങ്ങള്‍. ഗുളികന്‍ വെള്ളാട്ടം, ഭഗവതിയുടെ തോറ്റം കൂടിയാട്ടം. മൂവര്‍ തോറ്റം.10 ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി പുല്ലൂര് കാളി.ഉച്ചയ്ക്ക് ഭഗവതിതോറ്റം കൂടിയാട്ടം വൈകുന്നേരം കോടല്ലൂര്‍ ഇല്ലം പറശ്ശിനിമഠപ്പുര തുടങ്ങിയ ഇടങ്ങളിലേക്ക് എഴുന്നള്ളത്ത്.വേട്ടക്കൊരു മകന്‍ വെള്ളാട്ടം.രാത്രി പുല്ലൂര് കണ്ണന്‍ വെള്ളാട്ടം വിഷ്ണു മൂര്‍ത്തി തോറ്റം. വേട്ടയ്‌ക്കൊരു മകന്‍ പുല്ലൂര് കണ്ണന്‍ ദൈവങ്ങള്‍. ഭഗവതിതോറ്റം കൂടിയാട്ടം.മൂവര്‍ തോറ്റം നരമ്പില്‍ ഭഗവതിതോറ്റം, വടക്കേഭാഗം, ഇളനീര്‍ പൊളി, കല്ല്യാണപന്തല്‍ എഴുന്നള്ളത്ത്, കായകഞ്ഞി കാണല്‍.പുലര്‍ച്ചെനരമ്പില്‍ ഭഗവതിയുടെ പുറപ്പാട് ,ഭഗവതി യുടെ തോറ്റം കൂടിയാട്ടം, കൊടിയില തോറ്റം മേലേരികൂട്ടല്‍.11 ന് രാവിലെ കണ്ണങ്ങാട്ട്ഭഗവതി വിഷ്ണുമൂര്‍ത്തി ചുഴലി ഭഗവതി പുല്ലൂര്കാളി ദൈവങ്ങളുടെ പുറപ്പാട്.മേലേരി കൈയ്യേല്‍ക്കലിന് ശേഷം മുച്ചിലോട്ട് ഭഗവതി യുടെ തിരുമുടി നിവരല്‍.രാത്രി ആറാടിക്കലോടെ പുത്തരി കളിയാട്ടം സമാപിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait