ലോറിയിടിച്ചു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ചേപ്പറമ്പിന് സമീപം ലോറിയിടിച്ചായിരുന്നു. അപകടം
Published on 12 July 2023 IST

ശ്രീകണ്ഠാപുരം: വാഹനാപകടം പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ചേപ്പറമ്പ് ആലോറയിലെ പുതിയ പുരയില്‍ ശ്രീജിത്ത്- അനു ദമ്പതികളുടെ മകന്‍ അശ്വന്ത് (17) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6.45 ഓടെ ചേപ്പറമ്പിന് സമീപം ലോറിയിടിച്ചായിരുന്നു. അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വന്തിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുങ്ങോം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍. അക്ഷയ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി ചെമ്പേരി സ്‌കൂള്‍). ശ്രീകണ്ഠാപുരം പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait