സുല്‍ത്താന്‍ ഹൈതം സ്മാർട്ട് സിറ്റി പദ്ധതിക്കു തുടക്കം കുറിച്ച് മസ്കറ്റ്

തലസ്ഥാനത്തിന്റെ ഭാവി മുഖമാകുന്ന ഹൈതം സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖ പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു.
Published on 18 October 2023 IST

സുല്‍ത്താന്‍ ഹൈതം സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപ രേഖ കാണാം.

 

മസ്കത്ത് | തലസ്ഥാനത്തിന്റെ ഭാവി മുഖമാകുന്ന ഹൈതം സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖ പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. ഗാർഹിക മന്ത്രാലയത്തിന് കീഴിൽ ഒരുക്കിയ പ്രദർശനം ഈ മാസം 25 വരെ തുടരും. സന്ദർശകർക്ക് പദ്ധതി വിശദീകരിക്കുന്നതിനും സംശയ ദൂരീകരണത്തിനും ഇവിടെ മന്ത്രാലയം ഉദ്യോഗസ്ഥരു മുണ്ട്. വിദേശികൾക്കടക്കം ഇവിടെ നിക്ഷേപത്തിനുള്ള അവസരങ്ങളും വിശദമാക്കി നൽകും.

ഏറെ സവിശേഷതകളോടെ രാജ്യത്തിന് തന്നെ പുതുമയാർന്ന തരത്തിൽ യാഥാർഥ്യമാകുന്ന സുൽത്താൻ ഹൈതം സി റ്റിയുടെ പ്രാരംഭ നിർമാണോദ്ഘാടനം അടുത്തിടെ അൽ ബറക കൊട്ടാരത്തിൽ ഭര രണാധികാരി സുൽത്താൻ ബിൻ താരികിന്റെ കാർമികത്വത്തിൽ നടന്നിരുന്നു. രാജ്യത്തെ യുവ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിൽ സുസ്ഥിര നഗരങ്ങൾക്കുള്ള മാതൃ കയായാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുക.

സാംസ്കാരിക പൈതൃക ത്തെ ഉത്തേജിപ്പിക്കുന്ന സുസ്ഥിര ജീവിതശൈലികളെ ആശ്ലേഷിക്കുന്ന തരത്തിൽ വിസ്മയകരമായ വാസ്തുവിദ്യ യോടെയാണ് സ്മാർട്ട് സിറ്റി യാഥാർഥ്യമാകുക. സമൂഹത്തി ലെ ആബാലവൃദ്ധം ജനങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാകും നിർമാണം. സുൽത്താനേറ്റിലെ തുല്യതയില്ലാത്തതും കണ്ണഞ്ചിപ്പിക്കുന്നതുമായ തരത്തിലാണ് നഗരം പടുത്തുയർത്തുക. നഗരത്തിന്റെ വിവിധ വികസന ഘട്ടങ്ങളിലേക്കും സ്കൂളുകൾ, ആശുപത്രികൾ, മസ്ജിദുകൾ അടക്കമുള്ള പ വിശാല സൗകര്യങ്ങൾ സിറ്റി യുടെ പ്രത്യേകതയാണ്.

 

ക്ഷേമസമൂഹത്തിനുള്ള സുസ്ഥിര നഗര വികസനത്തിലേക്ക് പാർപ്പിട, നഗരാസൂത്രണ മന്ത്രാലയം നടത്തുന്ന സംയോജിത യാത്രയുടെ ഫലം കൂടിയാണ് സുൽത്താൻ ഹൈതം സിറ്റി. ഒമാൻ വിഷൻ 2040 അനുസരിച്ചുള്ള തന്ത പ്രധാന ദേശീയ പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം കൂടി

 

യാണിത്. ഒമാനി പൗരന്മാർ ക്ക് വിവിധ ശ്രേണികളിലുള്ള പാർപ്പിട സൗകര്യങ്ങൾ ഇവി ടെയുണ്ടാകും. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നൂതന സാമൂഹിക സൗകര്യങ്ങൾ സിറ്റിയി ലുണ്ടാകും. താമസക്കാരെ അനുവദിക്കാൻ ശ്രദ്ധാപൂർവ മാണ് ഈ പ്രധാന കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്.

 

പാർക്കിംഗ് കേന്ദ്രങ്ങൾ, കളിമൈതാനങ്ങൾ, പാർക്കുകൾ മുതലായ പൊതു സൗകര്യങ്ങൾ താമസക്കാർക്ക് ഒരുമിച്ച് ഉപയോഗിക്കാം. കമ്യൂണിറ്റി

സെന്ററുകൾ നിർമിച്ചും സിറ്റിയിലെ മറ്റ് ഇടങ്ങൾ ഉപയോഗപ്പെടുത്തിയും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാ ക്കാം. പുറംഭാഗത്ത് വൃക്ഷങ്ങ ളും പ്രകൃതിദത്തമായ പുറം ഇടങ്ങളും കെട്ടിടങ്ങളുടെ ഉയരത്തിൽ തിങ്ങിനിറഞ്ഞ പ കൃതി ദൃശ്യങ്ങളും പ്രത്യേകം രൂപകല്പന ചെയ്ത സീറ്റുക ളുമുണ്ടാകും.

 

സൗരോർജം പോലുള്ള സുസ്ഥിര ഊർജ സ്രോതസ്സുകളാണ് നഗരത്തിൽ ഉപയോഗി ക്കുക. മാലിന്യത്തിൽ നിന്ന് വൈദ്യുതോത്പദാനം, മലി നജല സംസ്കരിച്ച് ചാരവ ള്ളമായി ഉപയോഗിക്കൽ, വിഭവങ്ങൾ സംരക്ഷിക്കാൻ സുസ്ഥിര സംവിധാനങ്ങളുടെ ഉപയോഗം, മാലിന്യം കുറക്കൽ, പുനരുപയോഗം, പുനഃചംക മണം എന്നിവയെല്ലാം നഗരത്തിന്റെ സവിശേഷതകളാകും. സാധാരണ നഗര ജീവി തത്തിന്റെ ആശയത്തിൽ നിന്ന് മാറി നാഗരിക സമൂഹത്ത കെട്ടിപ്പടുക്കുകയും സുൽത്താൻ ഹൈതം സിറ്റിയുടെ ലക്ഷ്യമാണ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait