ഇനിമുതൽ വിമാനത്തിൽ ഇന്റർനെറ്റ്‌ സൗകര്യം

വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇതിനായി എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാറിൽ ഒപ്പുവച്ചു,
Published on 18 October 2023 IST

വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇതിനായി എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാറിൽ ഒപ്പുവച്ചു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാർ ലിങ്കുമായുള്ള കരാർ. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും.

വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾക്കും ഡാറ്റ ഉപയോഗപ്പെടുത്താം.

എയർവേയ്സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു.

സ്പേസ് എക്സിനു കീഴിലുള്ള സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയായി മാറുകയാണ് ഖത്തർ എയർ വേസ്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait