നോംറ്റോ , ഫാം ടൂറിന് തുടക്കമായി

, , pkshyamsundar pkshyam , , Zeal Network , savitha pk , ashli. jose , baijukoduvally , dileepdesh@gmail.com , goldenknr , knrphoto , Latheesh Poovathur , sajeesh , sunilmbi , vidhurajmt , vidhurajmt , Cc: Venu Gopal , gopan krishna , Veekshanamnews Kannur , sethu sethu , , , CITI CHANNEL KANNUR , Sandeep kannur , mbi knr , deshabhimani Kannur , Anil Kumar , , Mujeeb Rahman , Pradeesh PT , , Jose Kurian , , Manogopee Gopee , , “Anil Kumar C” , BangalorePharmaFormu, ations നോംറ്റോ , ഫാം ടൂറിന് തുടക്കമായി . ഉത്തര മലബാറിലെ ടൂറിസം വികസന പുരോഗതിക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടൂർ ഓപ്പറേറ്റർമാരെ കണ്ണൂരിലെ വിവിധ ദൃശ്യ ഭംഗികൾ കാണിക്കുന്നതിനും , കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന ഫാം ടൂറിനു ഇന്ന് തുടക്കമായി .
Published on 16 October 2023 IST

   ഉത്തര മലബാറിലെ ടൂറിസം വികസന പുരോഗതിക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടൂർ ഓപ്പറേറ്റർമാരെ കണ്ണൂരിലെ വിവിധ ദൃശ്യ ഭംഗികൾ കാണിക്കുന്നതിനും , കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന ഫാം ടൂറിനു ഇന്ന് തുടക്കമായി .

 

    നോർത്ത് മലബാർ ചേംബർ ഓഫ് കോമ്മെർസിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ടൂറിസം സംരംഭകരെ ഉൾപ്പെടുത്തി രൂപീകൃതമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻറെ (നോംറ്റോ )ആഭിമുഖ്യത്തിൽ ഒക്ടോബര് 17 ,18 തീയതികളിൽ കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ വെച് നടക്കുന്ന നോർത്ത് മലബാർ ട്രാവൽ ബസാറിന്റെ മുന്നോടിയായിട്ടാണ് ഫാം ടൂറിസം സംഘടിപ്പിച്ചിരിക്കുന്നത്

 

    നോംറ്റോ പ്രസിഡന്റ് ശ്രീ ടി കെ രമേഷ് കുമാർ ഫാം ടൂർ ഫ്ലാഗ് ഓഫ് ചെയ്തു . തദവസരത്തിൽ സെക്രട്ടറി ശ്രീ സി അനിൽ കുമാർ , ട്രഷറർ ശ്രീ ഇ കെ അജിത് കുമാർ , ചേംബർ വൈസ് പ്രസിഡന്റ് ശ്രീ സച്ചിൻ സൂര്യകാന്ത് , ചേംബർ ട്രഷറർ ശ്രീ കെ നാരായണൻ കുട്ടി , മുൻ പ്രസിഡന്റുമാരായ സർവ്വശി കെ വിനോദ് നാരായണൻ , സി.വി ദീപക് ഡയറക്ടർ ശ്രീ ദിനേശ് ആലിങ്കാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

 

    നോർത്ത് മലബാർ ടൂറിസം ബസാറിന്റെ പ്രചരണാർത്ഥം കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ,കാൽടെക്സ് , സ്റ്റേഡിയം ,പയ്യാമ്പലം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു . ഫ്ലാഷ് മോബിനു അധ്യാപകരായ റീത്ത , നിമിഷ , സിന്ധു , നിജിൽ തുടങ്ങിയവർ നേതൃത്വം നൽകി .


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait