തോട്ടടയിൽ ബസ് അപകടം;മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു
Published on 11 July 2023 IST

കണ്ണൂർ : തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിർദിശയിൽ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു.അർദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടമുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ തോട്ടായിലായിരുന്നു അപകടം. മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പർ ബസ് മറിയുകയായിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait