അഖിലേന്ത്യാ സഹകരണ വാരാഘോഷം; ലോഗോ പ്രകാശനം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു
Published on 13 October 2023 IST

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം സി വി ശശീന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലെ സംഘാടക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് വീവിങ് മില്‍സ് ചെയര്‍മാന്‍ എം പ്രകാശന്‍ മാസ്റ്റര്‍, സഹകാരി മുണ്ടേരി ഗംഗാധരന്‍, ജോയിന്റ് രജിസ്ട്രാര്‍ ഇ രാജേന്ദ്രന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പ്രദോഷ്‌കുമാര്‍, കണ്ണൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി മുകുന്ദന്‍, സഹകരണം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ വി രാമകൃഷ്ണന്‍, പി എ സി എസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ശ്രീധരന്‍, സഹകാരികള്‍, സഹകരണസംഘം ഭാരവാഹികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ചൊവ്വ സ്വദേശി നിധീഷ് നാരായണനാണ് ലോഗോ തയ്യാറാക്കിയത്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait