കെ സി സി പി എല്‍ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്‍ പുറത്തിറക്കി

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്റെ വിപണനോദ്ഘാടനം ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വഹിച്ചു
Published on 13 October 2023 IST

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്റെ വിപണനോദ്ഘാടനം ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വഹിച്ചു. പാപ്പിനിശ്ശേരിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, വിവിധ യൂണിയന്‍ പ്രതിനിധികളായ വി കെ രാജീവന്‍, കെ വി രാജേഷ് ബാബു, യു കൃഷ്ണന്‍, വി തങ്കരാജന്‍, വര്‍ക്ക്‌സ് മാനേജര്‍ ശ്രീരാഗ് ബി നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

ഹാന്റ് വാഷ്, സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷന്‍-പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ -ക്ലിയര്‍, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ സൂപ്പര്‍, ഐസോ റബ്ബ്, എത്തനോള്‍ റബ്ബ്, ടോപ്പിക്കല്‍ സൊല്യൂഷന്‍-പ്ലസ്സ്, ടോപ്പിക്കല്‍ സൊല്യൂഷന്‍-ക്ലിയര്‍, കെസിസിപിഎല്‍ സെപ്‌റ്റോള്‍, സുപ്രീം എഎസ്, ക്ലോറോക്‌സൈലിനോള്‍, സര്‍ജിസോള്‍, കെസിസിപി ഡിസിന്റോള്‍, മൗത്ത് വാഷ് തുടങ്ങിയ 15 ഉല്‍പ്പന്നങ്ങളാണ് പുതുതായി ഉല്‍പ്പാദിപ്പിക്കുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait