വനിതാ വേദി നടീൽഉത്സവം നടത്തി

രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവത്തിനു എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നതിനായുള്ള ജൈവ പച്ചകറി ഉൽപാദിപ്പിക്കുന്നതിനായി നടീൽഉത്സവം നടന്നു
Published on 07 October 2023 IST

പയ്യന്നൂർ :രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവം 2024ജനുവരി 8 മുതൽ 11 വരെ നടക്കുകയാണ്. പെരുംകളിയാട്ട മഹോത്സവത്തിനു എത്തുന്നവർക്ക് ഭക്ഷണം ഒരുക്കുന്നതിനാവശ്യമായ ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനു ആവശ്യമായ ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി നടീൽ ഉത്സവം നടന്നു.

പച്ചക്കറിതൈകൾ നാട്ടുകൊണ്ട് രാമന്തളി ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ ശ്രീ നമിത രഘുനാഥ്‌ ഉൽഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത്‌ വികസനക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ശ്രീ എം വി സുനിത അധ്യക്ഷത വഹിച്ചു, കുടുംബശ്രീ പ്രവർത്തകർ,വനിതാ വേദി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait